CALICUTCRIMEKOYILANDILOCAL NEWSMAIN HEADLINESTHAMARASSERIVADAKARA
മുക്കത്ത് പാഠപുസ്തകം വാങ്ങാൻ പോയ സഹോദരങ്ങൾ ടിപ്പറിടിച്ച് മരിച്ചു
മുക്കം – മാമ്പറ്റ ബൈപ്പാസില്‍ ടിപ്പര്‍ ലോറി ബൈക്കിടിച്ച് രണ്ടു പേര്‍ തല്‍ക്ഷണം മരിച്ചു. മുക്കം അഗസ്ത്യന്‍ മുഴി തടപ്പറമ്പ് കൃഷ്ണന്‍കുട്ടിയുടെ മകന്‍ അനന്തു, പ്രമോദിന്റെ മകള്‍ സ്‌നേഹ (13) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പകല്‍ 12.30 ഓടെയായിരുന്നു അപകടം. ടിപ്പര്‍ ബൈക്കിലിടിച്ച് ഇരുവരും റോഡില്‍ തെറിച്ച് വീണു. ഇതു കാണാതെ ഇരുവരുടെയും തലയിലൂടെ ടിപ്പര്‍ കയറിയിറങ്ങി. മുക്കം മുസ്ലിം ഓര്‍ഫനേജ് സ്‌ക്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായ സ്‌നേഹയുടെ പുസ്തകങ്ങള്‍ വാങ്ങാന്‍ സ്‌ക്കൂളില്‍ പോകുകയായിരുന്നു ഇരുവരും.
അനന്തുവും സ്‌നേഹയും സഹോദരങ്ങളുടെ മക്കളാണ്. ടപ്പർ ലോറികളുടെ കുതിച്ചു പായലിൻ്റെ പേരിൽ ഈ പ്രദേശങ്ങളിൽ ശക്തമായ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. കോവിഡ് കാരണം വാഹനങ്ങൾ കുറഞ്ഞതോടെ അപകടങ്ങൾക്ക് ശമനമുണ്ടായിരുന്നു.
Comments