Uncategorized

മുഖ്യമന്ത്രിയും സംഘവും ന്യൂയോർക്കിലെത്തി

ലോക കേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോർക്കിലെത്തി. ഇവരെ വിമാനത്താവളത്തിൽ നോർക്ക ഡയറക്ടർ ഡോ. എം.അനിരുദ്ധൻ, സംഘാടക സമിതി പ്രസിഡന്റ് മന്മഥൻ നായർ എന്നിവർ സ്വീകരിച്ചു. ധനമന്ത്രി കെ.എൻ ബാലഗോപാലും സ്പീക്കർ എ.എൻ.ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. 

 

ശനിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ഇന്ന് വൈകിട്ട് സൗഹൃദ സമ്മേളനമുണ്ടെങ്കിലും മുഖ്യമന്ത്രി പങ്കെടുക്കുമെന്ന് ഉറപ്പില്ല. തുടര്‍ന്ന് ചര്‍ച്ചകള്‍ നടക്കും. ഞായറാഴ്ചയാണ് വ്യവസായ നിക്ഷേപ മീറ്റ്. ചര്‍ച്ചകള്‍ക്കൊടുവില്‍ മുഖ്യമന്ത്രി മറുപടി നല്‍കും.

ജൂൺ പതിനൊന്നിന് ടൈംസ് സ്ക്വയറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി അമേരിക്കൻ മലയാളികളെ അഭിസംബോധന ചെയ്യും. അതേസമയം, കാനഡയിലെ കാട്ടുതീ മൂലം ന്യൂയോർക്ക് നഗരത്തിലുണ്ടായ പുക പൊതുസമ്മേളനത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. ക്ഷണിക്കപ്പെട്ട ആയിരം മലയാളികളാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button