LOCAL NEWS
മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭ പുരസ്‌കാരത്തിന് അര്‍ഹയായ പി. കെ അര്‍ഹയ്ക്ക് അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആദരം
മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭ പുരസ്‌കാരത്തിന് അര്‍ഹയായ പി. കെ അര്‍ഹയ്ക്ക് അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ആദരം. പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ മൊമെന്റോ നല്‍കി അനുമോദിച്ചു. കാലിക്കറ്റ് സർവകലാശാലയില്‍നിന്നും ബി.എ ഫങ്ഷണല്‍ ഇംഗ്ലീഷിന് നാലാം റാങ്ക് നേടിയാണ് അര്‍ഹ പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. ഒരുലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.നിലവില്‍ കണ്ണൂര്‍ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയാണ്. സംസ്ഥാനത്ത് ആകെ 1000 വിദ്യാര്‍ഥികള്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. അഴിയൂര്‍ കല്ലാമല സ്വദേശിയായ സതീന്ദ്രന്‍, ഷീന ദമ്പതികളുടെ മകളാണ് അര്‍ഹ. വാര്‍ഡ് മെമ്പര്‍ കെ.കെ ജയചന്ദ്രന്‍, പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് എന്നിവര്‍ പങ്കെടുത്തു.
Comments