മുഖ്യമന്ത്രി കേരള പൊലിസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു
കേരള പൊലിസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു ദൂഷ്യങ്ങളുമില്ലാത്ത പൊലീസിനെയാണ് ജനം ആഗ്രഹിക്കുന്നത്. പൊലീസ് സേനക്ക് അപഖ്യാതി ഉണ്ടാക്കുന്ന ചെയ്തികൾ ചിലരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നുണ്ട് അവർക്കെതിരെ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പൊലീസ് രൂപീകരണ ദിനാഘോഷ പരേഡും മുഖ്യമന്ത്രിയുടെ മെഡല്‍ വിതരണച്ചടങ്ങും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് സേനയെ അടിമുടി പരിഷ്കരിക്കാനുള്ള സമയമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന് ചേരാത്ത, ജനങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത പൊലീസ് സേനയ്ക്ക് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത ചെയ്തികള്‍ ചിലരുടെ ഭാഗത്തു നിന്നുണ്ടായാല്‍ അത് സ്വാഭാവികമായ വിമര്‍ശനത്തിന് ഇടയാക്കും. അത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത എല്ലാ തലങ്ങളിലും ഉണ്ടാകേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ഇവയുടെ പ്രവർത്തനങ്ങളെ വിപുലീകരിക്കുന്നതിനായി ആരംഭിച്ച സോഷ്യൽ പോലിസിങ് ഡയറക്ടറേറ്റിനായി നിർമ്മിച്ച ആസ്ഥാനമന്ദിരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌തു. പൊതുജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിനും ശക്തിപ്പെടുന്നതിനും ഈ സംവിധാനം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും.
വികസനവും സാമൂഹിക പുരോഗതിയും ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ടിരിക്കുന്നവെന്ന കാഴ്ചപ്പാടാണ് സർക്കാരിനുള്ളത്. ജനങ്ങൾ പൊലീസുമായി സഹകരിക്കുന്ന അന്തരീക്ഷമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.