KERALAMAIN HEADLINES
മുഖ്യമന്ത്രി പിണറായി വിജയൻറെ യു എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി
മുഖ്യമന്ത്രി പിണറായി വിജയൻറെ യു എസ്, ക്യൂബ യാത്രകൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. ജൂൺ എട്ട് മുതൽ പതിനെട്ട് വരെയാണ് യാത്ര. അമേരിക്കയിൽ ലോക കേരള സഭാ മേഖലാ സമ്മേളനത്തിൽ പങ്കെടുക്കും. ലോക ബാങ്ക് പ്രതിനിധികളുമായും മുഖ്യമന്ത്രി ചർച്ച നടത്തും.
സ്പീക്കർ എ എൻ ഷംസീർ, മന്ത്രി കെ എൻ ബാലഗോപാൽ, നോർക്ക് റസിഡന്റ് വൈസ് ചെയർ പി ശ്രീരാമകൃഷ്ണൻ, ഡയറക്ടർമാരായ എം എ യൂസഫലി, രവി പിള്ള, ജെ കെ മേനോൻ, ഒ വി മുസ്തഫ എന്നിവരും ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥ സംഘവും സമ്മേളനത്തിൽ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുക്കും.
സംസ്ഥാനത്തിന് ലോകബാങ്കിൻറെ കൂടുതൽ സഹകരണം ഉറപ്പാക്കുകയാണ് അമേരിക്കൻ യാത്രയുടെ ലക്ഷ്യം. ക്യൂബ യാത്രയിൽ മന്ത്രിമാർ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ടാകുമോയെന്ന് വ്യക്തമല്ല.
Comments