KOYILANDILOCAL NEWSUncategorized

മുത്താമ്പിയില്‍ വഗാഡ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് വയോധികയ്ക്ക് ഗുരുതരപരിക്ക്

മുത്താമ്പിയില്‍ വഗാഡ് ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് വയോധികയ്ക്ക് ഗുരുതരപരിക്ക്  .മരുതൂര്‍ സ്വദേശിനിയായ കല്ല്യാണിക്കാണ് പരിക്കേറ്റത്. കല്ല്യാണിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇന്ന് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വൈദ്യരങ്ങാടിയിലൂടെ ലോറി കടന്നുപോകവെ വാഹനത്തിന്റെ ഇടതുഭാഗത്തെ ടയര്‍ ഊരിത്തെറിക്കുകയും നൂറുമീറ്ററോളം അപ്പുറത്തുള്ള കല്ല്യാണിയ്ക്കുമേല്‍ ഇടിക്കുകയുമായിരുന്നു.  തലയ്ക്കാണ് പരിക്കേറ്റത്. ഇതിനിടെ രണ്ടാമത്തെ ടയറും ഊരിത്തെറിച്ച് വാഹനം നിന്നുപോയി. കല്ല്യാണിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് വിധേയയാക്കുകയും പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button