LOCAL NEWS
മുത്താമ്പി-അരികുളം-പേരാമ്പ്ര റോഡിൽ നിർമ്മാണത്തിലിരിക്കുന്ന അണ്ടർപാസ്സിന്റെ ഉയരം വർദ്ധിപ്പിക്കണമെന്ന് കെ. മുരളീധരൻ എം.പി
വടകര: നന്തി-ചെങ്ങോട്ടുക്കാവ്- ബൈപ്പാസിലെ മുത്താമ്പി-അരികുളം-പേരാമ്പ്ര റോഡിൽ നിർമ്മാണത്തിലിരിക്കുന്ന അണ്ടർപാസ്സിന്റെ ഉയരം വർദ്ധിപ്പിക്കണമെന്ന് കെ. മുരളീധരൻ എം.പി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. സാധാരണ ഗതിയിൽ 6 മീറ്റർ ഉയരമാണ് അണ്ടർപ്പാസുകൾക്കുണ്ടാവുക. എന്നാൽ ഈ അണ്ടർപാസ്സിന് 4.5 മീറ്റർ ഉയരമേയുള്ളു. ഇതു വാഹനങ്ങളെയും യാത്രക്കാരെയും സഞ്ചാരത്തിന് തടസ്സം വരുത്തും. ഇക്കാര്യം അടിയന്തിരമായി പരിഹരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
Comments