കൊരയങ്ങാട് ക്ഷേത്രത്തിൽ ഗുരുതി ആഘോഷം

കൊയിലാണ്ടി: കൊയിലാണ്ടി കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ആഘോഷത്തിനു പുലര്‍ച്ചെ മഹാഗണപതി ഹോമത്തോടെ തുടക്കമായി. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിനു മുന്നില്‍ നിര്‍മ്മിച്ച മണ്ഡപവും, കവാടവും, കരിമ്പാപൊയില്‍ ക്ഷേത്രത്തിനു സമീപം നിര്‍മ്മിച്ച സ്റ്റോര്‍ റൂമിന്റെയും സമര്‍പ്പണം നടത്തി. ക്ഷേത്ര തന്ത്രി നരിക്കിനി ഇടമന ഇല്ലത്ത് മോഹനന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍.

ക്ഷേത്ര സ്ഥാനീയരായ ടി.പി.നാരായണന്‍, പി.കെ.നാരായണന്‍, തുടങ്ങിയവരും,ഡോ.കെ.ഗോപിനാഥ്, കളിപ്പുരയില്‍ രവീന്ദ്രന്‍, ഒ.കെ.രാമന്‍കുട്ടി ,കുന്നക്കണ്ടി ബാലന്‍ തുടങ്ങിയവര്‍ ദീപം തെളിയിച്ചു.വടകര സതീശന്‍, സുനില്‍ തുടങ്ങിയവരുടെ സോപാന സംഗീതത്തോടെയായിരുന്നു ചടങ്ങുകള്‍, വൈകീട്ട് വിഷ്ണു കൊരയങ്ങാടിന്റെ തായമ്പക ഉണ്ടായിരിക്കും. നാളെ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് ഗുരുതി.

 

Comments

COMMENTS

error: Content is protected !!