‘മുയിപ്പോത്തിൻ്റെ ഭൂതകാലസ്മരണകൾ’  പ്രകാശനം ചെയ്തു

പേരാമ്പ്ര: മുയിപ്പോത്ത് പ്രദേശത്തിൻ്റെ ഇന്നലെകളെ നിരവധി സ്രോതസുകളിലൂടെ സമാഹരിച്ച് സി എം കുഞ്ഞികൃഷ്ണൻ രചിച്ച മുയിപ്പോത്തിൻ്റെ ഭൂതകാല സ്മരണകൾ എന്ന ചരിത്രഗ്രന്ഥം കേരള സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ: സി പി അബൂബക്കർ പ്രകാശനം ചെയ്തു. മണ്ടോടി രാജൻ നായർ പുസ്തകം ഏറ്റുവാങ്ങി. സാംസ്കാരിക സമ്മേളനം പ്രശസ്ത നോവലിസ്റ്റ് യു കെ കുമാരൻ ഉൽഘാടനം ചെയ്തു.
ഡോ. കെ എം ജയശ്രീ പുസ്തകം പരിചയപ്പെടുത്തി. ഗ്രന്ഥകാരൻ സി എം കുഞ്ഞികൃഷ്ണനും, മുയിപ്പോത്തിൻ്റെ പ്രഥമ ന്യായാധിപൻ മുൻസിഫ് മജിസ്ട്രേട്ട് ഫായിസ് തിയ്യറോത്തിനുമുള്ള നാടിൻ്റെ ഉപഹാര സമർപ്പണം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ പി ബാബു നിർവ്വഹിച്ചു. ഡോക്ടർ. കെ സി വിജയരാഘവൻ സാംസ്ക്കാരിക പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ കിഴക്കയിൽ രവീന്ദ്രൻ അധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽ ഖിഫിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ അജിത, അജയ് ആവള, എൻ അഹമദ്, എം മോഹനൻ, കെ വി ജ്യോതിഷ്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എൻ ആർ രാഘവൻ, ആർ പി ശോഭിഷ്, ഇ കെ സുബൈദ, എൻ ടി ഷിജിത്, പി ആർ രതീഷ്, എം ഷജിൽ, പി നരേന്ദ്രൻ, എന്നിവർ സംസാരിച്ചു. കൺവീനർ അബദുൽ കരീം കോച്ചേരി സ്വാഗതം പറഞ്ഞു.
പാട്ടുപുര നാണുവിൻ്റെ നാടൻപട്ട് കച്ചേരിയും പുരാവസ്തു പ്രദർശനവും നടന്നു.

Comments

COMMENTS

error: Content is protected !!