KOYILANDILOCAL NEWS

മുരളീധരന്‍ ചേമഞ്ചേരി കുടുംബസഹായ കമ്മറ്റി രൂപവല്‍ക്കരിച്ചു

പൂക്കാട്: അകാലത്തില്‍ അരങ്ങൊഴിഞ്ഞ ആട്ടക്കാരന്‍, തിറയാട്ട കാവുകളില്‍ ദൈവങ്ങളുടെ കോലം കെട്ടിയാടി രാവുകള്‍ പകലാക്കിയ കലാകാരന്‍, സംഗീത, വാദ്യകലകളിലെ പ്രതിഭ, കേരളത്തിനകത്തും പുറത്തും ദൃശ്യ- ശ്രാവ്യ മാധ്യമങ്ങളിലും ചേമഞ്ചേരിയുടെ കലാപൈതൃകം പകര്‍ത്തിയ കലോപാസകന്‍. സൗഹൃദവലയങ്ങളില്‍ നര്‍മ്മരസം ചൊരിഞ്ഞ് ബന്ധങ്ങള്‍ ഊഷ്മളമാക്കിയ സുഹൃത്ത്, എല്ലാറ്റിലുമുപരി സൗമ്യസ്വഭാവം കൊണ്ട് ആരേയും ആകര്‍ഷിക്കുന്ന പ്രകൃതക്കാരന്‍. ഭാര്യയും, പതിനൊന്നു വയസ്സും, നാല് മാസവുമായ രണ്ട് പെണ്‍കുഞ്ഞുങ്ങളടങ്ങിയ കുടുംബത്തെ അനാഥമാക്കിയാണ് മുരളി യാത്രയായത്.

ഉത്സവകാലങ്ങളില്‍ തെയ്യം കെട്ടിയും, മറ്റു ദേശങ്ങളില്‍ കലാപ്രകടനങ്ങള്‍ നടത്തിയും കിട്ടുന്ന വരുമാനമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ഹൃദ്രോഗത്തെ തുടര്‍ന്നുള്ള ചികിത്സക്കും, സ്വന്തമായൊരു വീട് പണിയുന്നതിനുമായി കിടപ്പാടം പണയപ്പെടുത്തി രണ്ട് ബേങ്കുകളില്‍ നിന്നായി പത്ത് ലക്ഷം രൂപ വായ്‌പെയെടുത്തത് അടച്ചു തീര്‍ന്നിട്ടില്ല. മുരളിയുടെ കുടുംബത്തെ  സംരംക്ഷിക്കാന്‍ സഹായ കമ്മിറ്റി രൂപവല്‍ക്കരിച്ചിട്ടുണ്ട്. ഭാരവാഹികളായി വി കെ അബ്ദുള്‍ ഹാരിസ് (ചെയര്‍മാന്‍), എന്‍ ഉണ്ണി (കണ്‍വീനര്‍), അശോകന്‍ കോട്ട് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു. സാമ്പത്തിക സഹായങ്ങള്‍ ചെയര്‍മാന്‍ വി കെ അബ്ദുള്‍ ഹാരിസിന്റെയും, ട്രഷറര്‍ അശോകന്‍ കോട്ടിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്ക് അയക്കണമെന്ന് സഹായ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

A/C No: 0160053000016285
IFSC SIBL0000160
Bank: South Indian Bank
Chemanchery Branch
GPay No: 8891758129

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button