LOCAL NEWS
ലോട്ടറി തൊഴിലാളി കൺവെൻഷൻ ഏരിയാ സെക്രട്ടറി സി.അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി..സി.ഐ.ടി.യു. സംസ്ഥാന സമ്മേളന റാലിയിൽ കൊയിലാണ്ടി-പയ്യോളി ഏരിയയിലെ മുഴുവൻ ലോട്ടറി തൊഴിലാളികളും കുടുംബ സമേതം പങ്കെടുക്കുമെന്ന് കൺവെൻഷൻ തീരുമാനിച്ചു. കൺവെൻഷൻ ഏരിയാ സെക്രട്ടറി സി.അശ്വിനി ദേവ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് സി.എം.സുനിലേശൻ അദ്ധ്യക്ഷ്യം വഹിച്ചു. സത്യൻ, വേണുഗോപാൽ എന്നിവർ ക്ലാസ്സെടുത്തു. സുനിൽ പയ്യോളി, എസ്സ്. തേജചന്ദ്രൻ എന്നിവർ അഭിവാദ്യം ചെയ്തു. ഗോപാലൻ . കെ.സ്വാഗതവും സജീവൻ നന്ദിയും രേഖപ്പെടുത്തി.
Comments