തണൽ വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനവും വാർഷിക ആഘോഷവും നടന്നു

ചേമഞ്ചേരി: തണൽ ചേമഞ്ചേരി വൊക്കേഷണൽ റിഹാബിലിറ്റേഷൻ സെന്ററിന്റെ ( VRC ) ഉദ്ഘാടനവും സെന്ററിലെ കുട്ടികളുടെയും രക്ഷിതാക്കളുടെയും വിവിധ കലാപരിപാടികളും ( VRC തണൽ സ്പേയ്സ് തിരുവങ്ങൂർ) വെച്ച് നടന്നു.

ചടങ്ങിൽ ബഹു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ സെന്ററിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. തണൽ പ്രസിഡണ്ട് അഹമ്മദ് കോയ വലീദ് വില്ല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യാതിഥി മർവാൻ മുനവ്വർ സെന്ററിന്റെ വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ വിജയൻ കണ്ണഞ്ചേരി, ബഷീർ ടി ടി , മുസ്തഫ , ഗീതാനന്ദൻ മാസ്റ്റർ ,ആയിഷ നാസർ, ശിവാനന്ദൻ, സുലൈഖ അബൂട്ടി, എന്നിവർ സംസാരിച്ചു. തണൽ ജനറൽ സെക്രട്ടറി സാദിഖ് ടി വി സുറുമ സ്വാഗതവും, ദിവ്യ ടീച്ചർ നന്ദിയും പറഞ്ഞു.

ഭിന്നശേഷി മേഖലയിൽ നിന്നും ലോക ചരിത്ര താളുകളിൽ ഇടം നേടി നോബൽ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് , ഇന്ത്യ ബുക്ക് ഓഫ് വേൾഡ് റെക്കോർഡിലും ഇടം നേടി, ശുദ്ധ സംഗീതത്തിന് മുന്നിൽ ഏത് ഓട്ടിസവും വഴിമാറി നിൽക്കും എന്ന് തെളിയിച്ച ഓരോ മലയാളിക്കും അഭിമാനമായി മാറിയ കാസർക്കോട് കാരനായ മർവാൻ മുനവ്വർ ശരിക്കും എല്ലാവരെയും അൽഭുതപ്പെടുത്തുകയായിരുന്നു. സെന്ററിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും വേണ്ടി മോട്ടിവേഷൻ ക്ലാസ് കൂടിയാണ് മാർവാനും അദ്ദേഹത്തിന്റെ വാപ്പ മുനവ്വറും കൂടി നൽകിയത്.

ശേഷിയിൽ ഭിന്നരായ  കുട്ടികളുടെ പരിപാടിയിൽ എല്ലാ രക്ഷിതാക്കളും കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു. മർവാനുള്ള സ്നേഹാദരവ് ചടങ്ങിൽ വെച്ച് തണൽ പ്രസിഡണ്ട് അഹമ്മദ് കോയ നൽകി. അതോടൊപ്പം പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനം നൽകുകയും ചെയ്തു.

Comments
error: Content is protected !!