KOYILANDILOCAL NEWS
മുൻ നഗരസഭാ കൗൺസിലർ ടി.വി.വിജയൻ അന്തരിച്ചു
കൊയിലാണ്ടി: നാടക പ്രവര്‍ത്തകനും, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന മുന്‍ നഗരസഭാ കൗണ്‍സിലര്‍ പയറ്റുവളപ്പില്‍ ടി.വി.വിജയന്‍ (75) നിര്യാതനായി. യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്, പയറ്റുവളപ്പില്‍ ശ്രീദേവി ക്ഷേത്ര യോഗം സെക്രട്ടറി, പഞ്ചായത്ത് മെംബര്‍, പി.വി.കെ.എം.സ്മാരക കലാസമിതി പ്രസിഡണ്ട്, കെ.ശിവരാമന്‍ മാസ്റ്റര്‍ സ്മാരക ട്രസ്റ്റ് ഖജാന്‍ജി സി..ബി.ഡി.സി. സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ സത്യവതി (കൊയിലാണ്ടി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ) മക്കള്‍.ജ്യോതിസ്സ്, (ഖത്തര്‍ ഇന്‍കാസ് ജില്ലാ കമ്മിറ്റി അംഗം) തേജസ്വി (അദ്ധ്യാപിക) മരുമക്കള്‍. വിലേഷ് (സൗദി)സൂര്യ. സഞ്ചയനം വെള്ളി.
Comments