മദ്യപിച്ച് ബസ്സോടിച്ച ഡ്രൈവർ പിടിയിൽ

മദ്യപിച്ച് ബസ്സോടിച്ച ഡ്രൈവർ പിടിയിൽ. വടകര കടമേരി പടിഞ്ഞാറെകണ്ടിയിൽ എൻ. രാജീവ് (49) പോലീസ് പിടിയിലായത്. കഴിഞ്ഞദിവസം വൈകീട്ട്  കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ‘മാക്സി മില്യൻ’ ബസ് ഓടിക്കുമ്പോഴാണ് പിടിയിലാവുന്നത്. പയ്യോളി ബസ്‌സ്റ്റാൻഡിൽ ആൽകോ സ്കാൻ വാനിന്റെ സഹായത്തോടെയായിരുന്നു പരിശോധന. ബസും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മൂന്നുമാസത്തിനുള്ളിൽ ഇത് രണ്ടാംതവണയാണ് ഇയാൾ കുടുങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരി 24-ന് ഈ റൂട്ടിൽത്തന്നെ മറ്റൊരു ബസ് ഓടിക്കുമ്പോഴായിരുന്നു പരിശോധനയിൽ പിടിയിലായത്. അന്ന് സ്റ്റേഷൻജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തിട്ടുണ്ടെന്നും ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിവരുകയാണെന്നും പോലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ്ബാബു പറഞ്ഞു.

Comments

COMMENTS

error: Content is protected !!