KERALAMAIN HEADLINES
മുൻ മന്ത്രി ടി ശിവദാസ മേനോന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു
മലപ്പുറം: ഇന്നലെ അന്തരിച്ച മുൻ മന്ത്രി ടി.ശിവദാസ മേനോന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മഞ്ചേരിയിൽ മകളുടെ വീട്ടുവളപ്പിൽ നടന്നു. രാവിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ.
പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റിയംഗം എ കെ.ബാലൻ, സ്പീക്കർ എം ബി രാജേഷ്, മന്ത്രിമാരായ എം വി ഗോവിന്ദൻ, പി രാജീവ്, കെ രാധാകൃഷ്ണൻ, കെ കൃഷ്ണൻകുട്ടി, പാലക്കാട്ടെയും മലപ്പുറത്തേയും മുതിർന്ന സിപിഎം നേതാക്കൾ എന്നിവർ ശിവദാസ മേനോന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. അണികളെ അച്ചടക്കം പഠിപ്പിച്ച പ്രിയ മാഷിനെ മുദ്രാവാക്യം വിളികളോടെ പ്രവർത്തകർ യാത്രയാക്കി.
Comments