കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളിലേക്ക്

കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തുകളിലേക്ക്. അതിവേഗ ചാര്‍ജിങ് സൗകര്യവുമായി ലാന്‍ഡി ലാന്‍സോ ഇലക്ട്രിക് സൂപ്പര്‍ ബൈക്കും സ്‌കൂട്ടറുമാണ് നിരത്തിലിറങ്ങുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പദ്ധതിയിലൂടെ വാഹനങ്ങളുടെ നിര്‍മാണ പൂര്‍ത്തീകരിച്ച വാഹനങ്ങൾ ഹിന്ദുസ്ഥാന്‍ ഇവി. മോട്ടോഴ്‌സ് കോര്‍പ്പറേഷനാണ് വിപണികളില്‍ എത്തിക്കുന്നത്.

ഇന്ത്യയിലാദ്യമായി അതിവേഗ ചാര്‍ജിങ് സൗകര്യമുള്ള ഇരുചക്ര വാഹനങ്ങളാണിവ. ലാന്‍ഡി ലാന്‍സോ ഇലക്ട്രിക് സൂപ്പര്‍ ബൈക്കു സ്‌കൂട്ടറുമാണ് അതിവേഗ ചാര്‍ജിങ് സൗകര്യവുമായി ഇനി നിരത്തിലുണ്ടാകുക. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ പദ്ധതിയുടെ ഭാഗമായി കൂടിയാണ് കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായി ഈ വാഹനങ്ങള്‍ വിപണികളില്‍ അവതരിപ്പിക്കുന്നത്.

ഇവയ്ക്ക് ചാര്‍ജിങ് സ്റ്റേഷനുകളെ ആശ്രയിക്കേണ്ട, വീട്ടിലിരുന്നും ചാര്‍ജ് ചെയ്യാം എന്നതാണ് വാഹനത്തിന്റെ പ്രത്യേകത. പുതുതലമുറ സാങ്കേതിക വിദ്യയായ ലിഥിയം ടൈറ്റനറ്റ് ഓക്‌സി നാനോ ബാറ്ററി ഉപയോഗിക്കുന്നതും രാജ്യത്ത് ആദ്യമായാണ്. 25 വര്‍ഷമാണ് ബാറ്ററിയുടെ കാലാവധിയെന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. 4 മാസത്തിനകം വാഹനകള്‍ വില്‍പ്പനയ്‌ക്കെത്തിക്കാനാണ് തീരുമാനം.

മോഡല്‍ അനുസരിച്ച് 5 മിനിട്ട് മുതല്‍ 1 മണിക്കൂര്‍ വരെയാണ് ചാര്‍ജിങ് സമയം. സ്‌കൂട്ടറുകള്‍ നാലു മാസത്തിനകം വില്‍പ്പനയ്ക്ക് എത്തിക്കാനാണ് ശ്രമം. വ്യവസായ മന്ത്രി പി.രാജീവ് , ഗതാഗത വകുപ്പ് ആന്റണി രാജു എന്നിവര്‍ ചേര്‍ന്നാണ് വാഹനങ്ങളെ പരിചയപ്പെടുത്തിയത്. 

നിലവിലെ എല്ലാ വൈദ്യുത വാഹനങ്ങളും നേരിടുന്ന പ്രധാന പോരായ്മകൾ പരിഹരിച്ച് ലോകത്തെ ഏറ്റവും മികച്ച സാങ്കേതികവിദ്യകളോടെയാണ് ലാൻഡി ലാൻസോ ഇസഡ് സീരീസ് ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത് എന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാണിക്കുന്നു. വാഹൻ പരിവാഹൻ പോർട്ടലിലും ഇത് ലിസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. അമേരിക്കൻ കമ്പനിയായ ലാൻഡി ലാൻസോയുമായി സഹകരിച്ചാണ് ഹിന്ദുസ്‌ഥാൻ ഇ വി മോട്ടോഴ്‌സ് കോർപ്പറേഷൻ ഇരുചക്രവാഹനങ്ങൾ പുറത്തിറക്കുന്നത്.
Comments

COMMENTS

error: Content is protected !!