മൂക്കിൽ നിന്നും സ്രവം എടുക്കാതുള്ള കോവിഡ് ടെസ്റ്റിന് അനുമതിയായി

മൂക്കില്‍ നിന്നും സ്രവം എടുത്ത് നടത്തുന്ന കൊവിഡ് ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കു പകരം കൂടുതല്‍ ലളിതവും മൂന്നു മണിക്കൂറിനകം ഫലം ലഭിക്കുന്നതുമായ സലൈന്‍ പരിശോധനയ്ക്ക് ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ അംഗീകാരം ശനിയാഴ്ച ലഭിച്ചു. ഉപ്പുവെള്ളം കൊണ്ട് കുലുക്കുഴിഞ്ഞത് ഉപയോഗിച്ചുള്ള പരിശോധനയാണിത്. കൃത്യതക്കുറവില്ലെന്നു മാത്രമല്ല, മൂന്നു മണിക്കൂറിനകം ഫലം ലഭിക്കുകയും ചെയ്യും എന്നതാണ് ഏറ്റവും വലിയ നേട്ടം. ഗ്രാമീണ മേഖലകളില്‍ കൊവിഡ് പരിശോധനയ്ക്ക് ഈ രീതി എളുപ്പമാണ്. കാരണം സ്രവം ശേഖരിക്കുകയും അത് ലാബിലേക്കയക്കുകയും ഒന്നും വേണ്ടതില്ല. നാഗ്പൂരിലെ ദേശീയ എന്‍വിറോണ്‍മെന്റ് എന്‍ജിനീയറിങ് ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഈ മാര്‍ഗം വികസിപ്പിച്ചെടുത്തത്

Comments

COMMENTS

error: Content is protected !!