മൂടാടിയിൽ ഇനി തെരുവുവിളക്കുകൾ വനിതകൾ പരിപാലിക്കും 

മൂടാടി ഗ്രാമപഞ്ചായത്തിൽ തെരുവുവിളക്ക്  പരിപാലനം കുടുംബശ്രീ യൂണിറ്റുകൾ ഏറ്റെടുക്കുന്നു. പഞ്ചായത്തിലെ 20 വനിതകൾക്കാണ് എൽ.ഇ.ഡി തെരുവുവിളക്ക് പരിപാലനത്തിൽ പരിശീലനം നൽകിയത്. 15 ദിവസം നീണ്ടു നിന്ന പരിശീലനം പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ശ്രീകുമാർ നിർവ്വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ എംപാനൽ ചെയ്ത പെരുവണ്ണാമുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന എം.ഡിജിറ്റൽ കമ്പനിയാണ് പരിശീലനം നൽകിയത്. വർഷങ്ങളായി സോളാർ ലൈറ്റുകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്നതിന് ദേശീയ അംഗീകാരം ലഭിച്ചയാളാണ് പരിശീലനത്തിന് നേതൃത്വം നൽകിയ ഡോ.ജോൺസൺ. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.പി. അഖില  അധ്യക്ഷത വഹിച്ച ചടങ്ങിൽ  വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം.കെ. മോഹൻ, റഫീഖ് പുത്തലത്ത്, ഡോ. ജോൺസൺ എന്നിവർ സംസാരിച്ചു. അസിസ്റ്റൻ്റ് സെക്രട്ടി ടി.ഗിരീഷ് കുമാർ സ്വാഗതവും സെക്രട്ടറി എം.ഗിരിഷ് നന്ദിയും പറഞ്ഞു.
Comments

COMMENTS

error: Content is protected !!