LOCAL NEWS

മൂടാടിയിൽ തീവണ്ടി തട്ടി മരിച്ചത് സൈനികനും യുവതിയും

കൊയിലാണ്ടി: മൂടാടിയിൽ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേയും യുവതിയുടേയും വിശദാംശങ്ങൾ പുറത്തു വന്നു. വെള്ളറക്കാട് റെയിൽവെ സ്റ്റേഷനു സമീപം നരിക്കുനി ഭാഗത്താണ് സംഭവം. മുചുകുന്ന് കൊളങ്ങരോത്ത്  റിനീഷ് (34), വിയ്യൂർ മണക്കുളം കുനി ഷിജി (38) എന്നിവരാണ് മരിച്ചത്. ‘ വെള്ളിയാഴ്ച രണ്ട് മണിയോടെയാണ് റെയിൽവെ ട്രാക്കിൽ മൃതദേഹങ്ങൾകണ്ടത്. ഷിജിയെ കഴിഞ്ഞ ഫിബ്രവരി മാസം മുതൽ കാണാനില്ലെന്ന് പരാതിയുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. .രാഘവൻ നായരുടെയും രാധയുടെയും മകനാണ് മരിച്ച, സൈന്നികനായ റിനീഷ്, ഭാര്യ: പരേതയായ ബാനുരശ്മി. മകൾ: ശ്രീമോൾ, സഹോദരങ്ങൾ: രൺജ്ഞിത്ത് (മിൽട്രി) രാഗേഷ്. വിയ്യൂർ മണക്കുളം കുനി ശിവദാസൻ്റെ ഭാര്യയാണ് ഷിജി. പരേതനായ നാരായണൻ്റെയും നാരായണിയുടെയും മകളാണ്. മകൻ: ആദിത്യൻ,സഹോദരൻ :ഷിജു. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദേഹങ്ങൾ മെഡിക്കൽ കോളെജിലേക്ക് അയച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button