പേരാമ്പ്രയിൽ ടിപ്പര്‍ ലോറി തട്ടി യുവതിക്ക് പരിക്ക്

പേരാമ്പ്ര :പേരാമ്പ്രയിൽ ടിപ്പര്‍ ലോറി തട്ടി യുവതിക്ക് പരിക്ക്. പന്തിരിക്കര സ്വദേശിനി നിഷാദക്കാണ് പരിക്കേറ്റത്‌. പേരാമ്പ്ര ട്രാഫിക് പോലീസ് സ്റ്റേഷന് മുന്‍വശത്താണ് അപകടം ഉണ്ടായത്, ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ഇന്ന് 11:30 കൂടിയാണ് അപകടം ഉണ്ടായത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി, തുടര്‍ന്ന് വിദഗ്ദ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി പേരാമ്പ്ര പോലീസ് അറിയിച്ചു.

Comments
error: Content is protected !!