LOCAL NEWS
മൂടാടി മണ്ഡലത്തിലെ കോൺഗ്രസ്സിന്റെ പ്രമുഖ നേതാവായിരുന്ന കെ. ജി. എന്നറിയപ്പെടുന്ന കുനിയിൽ ഗോപാലന്റെ ചരമ ദിനം മുചുകുന്ന് കെ. ജി. ട്രസ്റ്റ് വിപുലമായ പരിപാടികളോടെ ആചരിച്ചു
മൂടാടി മണ്ഡലത്തിലെ കോൺഗ്രസ്സിന്റെ പ്രമുഖ നേതാവായിരുന്ന കെ. ജി. എന്നറിയപ്പെടുന്ന കുനിയിൽ ഗോപാലന്റെ ചരമ ദിനം മുചുകുന്ന് കെ. ജി. ട്രസ്റ്റ് വിപുലമായ പരിപാടികളോടെ ആചരിച്ചു.അനുസ്മരണ സമ്മേളനം ഡി. സി. സി. പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ ഉത്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡണ്ട് വി. പി ഭാസ്കരൻ അധ്യക്ഷം വഹിച്ചു.ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ആർ. നാരായണൻ മാസ്റ്റർ,രൂപേഷ് കൂടത്തിൽ,കെ. സി. സജേഷ് ബാബു, ഡോ. പ്രമോദ് സമീർ, ലതിക പുതുക്കൂടി, പപ്പൻ മൂടാടി, നെല്ലിമടം പ്രകാശ്, പട്ടേരി ദാമോദരൻ,പുതിയോട്ടിൽ രാഘവൻ, എന്നിവർ പ്രസംഗിച്ചു.ചടങ്ങിൽ വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് ലഭിച്ചപ്രമോദ് സമീർ, പ്രശാന്ത് ബാവ, മിനി എബ്രഹാം, എം. ബി. ബി. എസ്. ന് ഉയർന്ന മാർക്ക് നേടിയ ഡോക്ടർ മഞ്ജുഷ എന്നിവരെയും എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയവരെയും അനുമോദിച്ചു.
Comments