ANNOUNCEMENTSMAIN HEADLINES

മൂന്നാം തരംഗം ആഗസ്ത് അവസാനത്തോടെ. വ്യാപനം കുറയ്ക്കാം, തീവ്രത കൂടും

രാജ്യത്ത്‌ കോവിഡ്‌ മൂന്നാംതരംഗം ആഗസ്‌ത്‌ അവസാനത്തോടെ വ്യാപനം തുടങ്ങിയേക്കാമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌ .  രണ്ടാംതരംഗത്തിന്റെ അത്ര രൂക്ഷത മൂന്നാംതരംഗത്തിന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ, രോഗവ്യാപനം തടയാൻ ആൾക്കൂട്ടം നിയന്ത്രിക്കേണ്ടത്‌ അനിവാര്യമാണെന്നും  ഐസിഎംആർ എപ്പിഡെമോളജി ആൻഡ്‌ കമ്യൂണിക്കബിൾ ഡിസീസസ്‌ തലവൻ ഡോ. സമീറാൻ പാണ്ഡ പറഞ്ഞു.

രാജ്യത്തിന്റെ പല ഭാഗത്തും പെരുമാറ്റച്ചട്ടത്തിലുണ്ടാകുന്ന ലംഘനത്താൽ കോവിഡ്‌ കേസ്‌ വീണ്ടും വർധിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ്‌ ഭൂഷൺ കേരളത്തിന് അയച്ച കത്തിൽ സൂചിപ്പിച്ചു.

‘പരിശോധന, കണ്ടെത്തൽ, ചികിത്സ, വാക്‌സിനേഷൻ’ എന്ന പദ്ധതി കൃത്യമായി പിന്തുടർന്ന്‌ രോഗവ്യാപനം തടയണമെന്നാണ് നിർദ്ദേശം.  ആൾക്കൂട്ടമൊഴിവാക്കാൻ പ്രാദേശിക അധികൃതർക്ക്‌ കർശന നിർദേശം നൽകണമെന്ന്‌ ആഭ്യന്തരമന്ത്രാലയം സെക്രട്ടറി അജയ്‌ഭല്ലായും ആവശ്യപ്പെട്ടിരുന്നു.

മൂന്നാം തരംഗത്തോടെ കരുതൽ വർധിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ടിരുന്നു. തീവ്രമായ വൈറസ് വകഭേദങ്ങൾ ഇനിയും ആവിർഭവിക്കാം എന്നാണ് മുന്നറിയിപ്പ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button