KERALAMAIN HEADLINES

മൂന്നാം വ്യാപനം ഒക്ടോബറോടെ. കരുതലാണ് കാര്യം

രാജ്യത്ത്‌ അടുത്ത ആറുമാസത്തിനുള്ളിൽ കോവിഡ്‌ മൂന്നാംതരംഗം ഉണ്ടാകുമെന്ന്‌ ആരോഗ്യവിദഗ്ധർ. ഒക്‌ടോബറോടെ  പകർച്ച ജനങ്ങളിൽ പ്രകടമാകും. സംസ്ഥാനത്ത്‌ രണ്ടാംതരംഗം അതിന്റെ ഉച്ഛസ്ഥായി പൂർത്തിയാക്കുകയാണ്‌. മൂന്നാംതരംഗത്തെ നേരിടാനുള്ള ഒരുക്കം വീട്ടിൽനിന്നുതന്നെ തുടങ്ങണം.

രണ്ടു തിരഞ്ഞെടുപ്പ് നടന്നതും അതിലെ നിയന്ത്രണ കുറവും വിവിധ  കൂട്ടായ്മകളും ആഘോഷങ്ങളും അനിയന്ത്രിതമാക്കിയതുമാണ് സംസ്ഥാനത്തെ കോവിഡ്‌ നിരക്ക്‌ വർധിക്കാൻ കാരണമായത്‌.  അടച്ചുപൂട്ടൽ അവസാനിച്ചാലും വൈറസ് സാന്നിധ്യം ഉള്ളതിനാൽ കൂട്ടായ്മകളിൽനിന്ന്‌ സ്വയം ഒഴിഞ്ഞുനിൽക്കണം. പ്രായമായവരും കുട്ടികളും വീടുകളിൽ കഴിയുന്നത്‌ തുടരണം. രണ്ട്‌ ഡോസ്‌ വാക്സിൻ സ്വീകരിച്ചവരും സ്വയം പ്രതിരോധം ഉറപ്പാക്കണം.

ചികിത്സയിലുള്ളവരുടെ എണ്ണം പരമാവധി കുറയ്ക്കുകയാണ്‌ അടച്ചിടൽ തുടരുന്നതിന്റെ ലക്ഷ്യം. ഇതിലൂടെ ഐസിയു, വെന്റിലേറ്റർ കിടക്കകളും ഒഴിയും. അടുത്ത തരംഗത്തെയും ശക്തമായി നേരിടാനും എല്ലാവർക്കും ചികിത്സ ഉറപ്പിക്കാനും സാധിക്കും. ഏപ്രിൽ അവസാനത്തോടെയാണ്‌ സംസ്ഥാനത്ത്‌ പ്രതിദിന കോവിഡ്‌ നിരക്ക്‌ കുത്തനെ ഉയർന്നത്‌. പിന്നീട്‌ അടച്ചിടലിലൂടെയും മികച്ച പ്രവർത്തനങ്ങളുടെയും ഫലമായി പല ജില്ലയിലും കോവിഡ് കേസുകൾ കുറയ്‌ക്കാൻ സാധിച്ചു. അടുത്ത ഘട്ടത്തിൽ അടച്ചുപൂട്ടൽ സാധ്യത പൂർണമായി ഒഴിവാക്കുകയാണ്‌ ലക്ഷ്യം. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക്‌ പത്ത്‌ ശതമാനമത്തിൽ താഴെ നിർത്താനായിരിക്കണം ശ്രദ്ധ

 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button