CALICUTDISTRICT NEWS
മൂന്നാമത് ഗിരീഷ് കർണാട് സ്മാരക തിയേറ്റർ പുരസ്കാരം കലാമണ്ഡലം സന്ധ്യ മുരുകേഷിന്
കോഴിക്കോട്: പ്രെഫഷണൽ , അമേച്ചർ നാടക രംഗത്തെ 27 വർഷത്തെ അഭിനയ പാരമ്പര്യമുള്ള സന്ധ്യ മുരുകേഷിനു മൂന്നാമത് ഗിരീഷ് കർണാട് സ്മാരക തിയേറ്റർ അവാർഡ്. അഭിനയ രംഗത്തെ സമഗ്ര സംഭവനക്കാണ് പ്രധാനപ്പെട്ട ഈ പുരസ്കാരം സന്ധ്യയെ തേടിയെത്തിയത്.
മികച്ച അഭിനേത്രിയായ സന്ധ്യയ്ക്ക്
രണ്ട് തവണ കേരള സംഗീത നാടക അക്കാദമി പുരസ്ക്കാരമുൾപ്പടെ നിരവധി സംസ്ഥാനതല പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ മാസം 27 ന് 3 മണിക് ബഹു. മന്ത്രി വാസവൻ പത്തനംതിട്ട പ്രെസ്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
Comments