MAIN HEADLINES
മെഡിക്കൽ, എൻജിനിയറിങ്, ബിരുദ പ്രവേശനം ഒറ്റ പൊതുപരീക്ഷയിലൂടെ നടത്തുമെന്ന് യു ജി സി
ന്യൂഡൽഹി: മെഡിക്കൽ, എൻജിനിയറിങ്, ബിരുദ പ്രവേശനം ഒറ്റ പൊതുപരീക്ഷയിലൂടെ നടത്തുമെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു ജി സി) അറിയിച്ചു.
സയൻസ് വിഷയങ്ങളിലാണ് മാർക്ക് കൂടുതലെങ്കിൽ മെഡിക്കലും മറ്റുള്ളവർക്ക് ബിരുദകോഴ്‌സുകളും തിരഞ്ഞെടുക്കാം. വർഷം രണ്ടുതവണ പരീക്ഷനടത്തും. ആദ്യഘട്ടം ബോർഡ് പരീക്ഷയ്ക്കുശേഷവും രണ്ടാം ഘട്ടം ഡിസംബറിലുമാകും. തുടർനടപടികൾക്കായി പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും ജഗദീഷ് കുമാർ പറഞ്ഞു.
അതേസമയം എൻജിനിയറിങ്, മെഡിക്കൽ, ബിരുദ പ്രവേശനത്തിന് ഇനി ഒറ്റപ്രവേശനപരീക്ഷ മാനദണ്ഡമാക്കുമെന്ന പ്രഖ്യാപനം ആശങ്കയ്ക്കിടയാക്കുന്നതായി വിദ്യാർഥികളും വിദ്യാഭ്യാസവിദഗ്ധരും അഭിപ്രായപ്പെടുന്നു. എന്നാൽ, ഒറ്റ പൊതുപ്രവേശനപരീക്ഷ സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്ക് സഹായകമാകുമെന്നും വിലയിരുത്തപ്പെടുന്നു. പരീക്ഷാഫീസ് ഒറ്റത്തവണ അടച്ചാൽമതിയാകും.
Comments