CALICUTDISTRICT NEWSUncategorized
മെഡി. കോളേജിൽ സന്ദർശനം നിരോധിച്ചു
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച മുതൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. വൈകിട്ട് നാലു മുതൽ ആറുവരെയുള്ള സൗജന്യ സന്ദർശനവും പകൽ മൂന്നിന് അനുവദിച്ചിരുന്ന പാസ് മൂലമുള്ള സന്ദർശനവും പൂർണമായും നിരോധിച്ചതായി പ്രിൻസിപ്പൽ അറിയിച്ചു. രോഗിക്ക് ഒരു കൂട്ടിരിപ്പുകാരനെയും ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് രണ്ടു കൂട്ടിരിപ്പുകാരെയും ആവശ്യാനുസരണം അനുവദിക്കും. ഉത്തരവ് ആശുപത്രി ജീവനക്കാർക്കും ബാധകമാണ്. അടിയന്തര സാഹചര്യത്തിൽ പ്രധാന കവാടത്തിനു സമീപം സാർജന്റ് ഓഫീസിലുള്ള വിസിറ്റേഴ്സ് രജിസ്റ്ററിൽ പേരു വിവരങ്ങൾ, സമയം എന്നിവ രേഖപ്പെടുത്തി ആശുപത്രിക്കുള്ളിൽ പ്രവേശിച്ച് നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചിറക്കി രജിസ്റ്ററിൽ രേഖപ്പെടുത്തണം. മറ്റു കവാടങ്ങളിലൂടെ ഒരു കാരണവശാലും സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല.
Comments