മേഘമലയിൽ എത്തിയ അരിക്കൊമ്പൻ കൃഷിയിടവും തമിഴ്നാട് വനംവകുപ്പിന്റെ വാഹനവും തകര്‍ത്തു

പെരിയാര്‍ കടുവസങ്കേതത്തില്‍ തുറന്നുവിട്ട ശേഷം മേഘമലയിൽ എത്തിയ   അരിക്കൊമ്പൻ കൃഷിയിടവും തമിഴ്നാട് വനംവകുപ്പിന്റെ വാഹനവും കഴിഞ്ഞ ദിവസം രാത്രി തകര്‍ത്തു.  ഇതോടെ മേഘമലയിൽ നിരോധനാജ്ഞയും വിനോദസഞ്ചാരികൾക്ക് നിയന്ത്രണവും ഏർപ്പെടുത്തി. 

വനപാലകര്‍ ആനയെ തുരത്തിയോടിക്കാന്‍ ശ്രമിച്ചു. ഇതോടെ വനംവകുപ്പിന്റെ വാഹനത്തിനു നേരെ തിരിയുകയും തകര്‍ക്കുകയുമായിരുന്നു. നിലവില്‍ വനപാലകരും നാട്ടുകാരും ചേര്‍ന്ന് തമിഴ്നാട്ടിലെത്തന്നെ വനമേഖലയിലേക്ക് തന്നെ അരിക്കൊമ്പനെ ഓടിച്ചിരിക്കുകയാണ്.
പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഡെപ്യൂ ട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ മേഘമലയിലെത്തും. തുടര്‍ന്ന് ആനയെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്കുതന്നെ തിരികെയെത്തിക്കാനായി ശ്രമം നടത്തും. 120 പേരടങ്ങുന്ന സംഘത്തെതമിഴ്നാട് വനംവകുപ്പും അരിക്കൊമ്ബനെ തുരത്താനായി നിയോഗിച്ചി ട്ടുണ്ട്. പ്രദേശത്ത് ഇന്ന് രാവിലെ എട്ടു മണി മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

റേഡിയോകോളര്‍ ഘടിപ്പിച്ചിട്ടും രണ്ടു ദിവസം അരിക്കൊമ്ബന്‍ തമിഴ്നാട്ടിലെ ജനവാസ മേഖലയില്‍ നിലയുറപ്പിച്ചു. ഇതേപ്പറ്റി കൃത്യമായ വി വരം തമിഴ്നാടിന് കൈമാറാന്‍ കേരളത്തിന് കഴിഞ്ഞില്ല. കാലാവസ്ഥാ വ്യ തിയാനം മൂലം റേഡിയോ കോളര്‍ കൃത്യമായി പ്രവര്‍ത്തിക്കാത്തതാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. ചില സമയങ്ങളില്‍ സിഗ്നലുകള്‍ ലഭിക്കുന്നില്ലെന്ന് വനംവകുപ്പ് തന്നെ പറയുന്നുണ്ട്. 

Comments

COMMENTS

error: Content is protected !!