മേപ്പയ്യൂരിലെ എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് കോ-ഓപ് സൊസൈറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം കെ മുരളീധരൻ എം പി നിർവ്വഹിച്ചു

സഹകരണ മേഖലയിലെ കേന്ദ്ര സർക്കാർ ഇടപെടൽ മൂലമുള്ള പ്രതിസന്ധികൾ ഒന്നിച്ച് നേരിടണം – കെ.മുരളീധരൻ എം.പി. വിവിധ സംസ്ഥാനങ്ങളിലായി വ്യത്യസ്ത സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ പ്രസ്ഥാനങ്ങൾ കൈപ്പിടിയിലൊതുക്കാൻ ഏകീകൃത നിയമം നടപ്പാക്കാനുള്ള കേന്ദ്ര നയങ്ങൾ ഒത്തൊരുമിച്ച് ചെറുക്കണമെന്ന് കെ മുരളീധരൻ എം പി  ആവശ്യപ്പെട്ടു.

മേപ്പയ്യൂരിലെ എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് കോ-ഓപ്  സൊസൈറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡണ്ട് കെ പി രാമചന്ദ്രൻ അധ്യക്ഷ്യം വഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ പുതിയ ഗ്രൂപ്പ് ഡെപ്പോസിറ്റ് സ്കീം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം റാബിയ എടത്തിക്കണ്ടി, പി.ബാലൻ, ഇ.കെ.മുഹമ്മദ് ബഷീർ, കെ.പി. വേണുഗോപാലൻ, പൂക്കോട്ട് ബാബുരാജ്, പൂക്കോട്ട് രാമചന്ദ്രൻ, കെ.എം. ശ്യാമള, കെ.കെ. വിജിത്ത്, പി.രത്നവല്ലി, ഇ. അശോകൻ , കെ. സജീവൻ, വി.കെ.ബാബുരാജ്, പി.കെ.രാധാകൃഷ്ണൻ, എം.എം.കരുണാകരൻ, എം.കെ.കുഞ്ഞമ്മത് എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!