മേപ്പയ്യൂരില്‍ കതിരണി പദ്ധതിക്ക് തുടക്കമായി
മേപ്പയ്യൂര്‍ പഞ്ചായത്തില്‍ കതിരണി പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി മേപ്പയ്യൂര്‍ കൃഷി ഭവന്റെ പരിധിയില്‍ വരുന്ന കേളോത്ത് മുക്ക്- കണ്ടം ചിറ തോട് നവീകരണ പ്രവര്‍ത്തനവും ആരംഭിച്ചു. കേരള സംസ്ഥാന കാര്‍ഷിക യന്ത്രവല്‍ക്കരണ മിഷന്‍ അവതരിപ്പിച്ച ആധുനിക യന്ത്രം ഡ്രഡ്ജ് ക്രാഫ്റ്റ് ഉപയോഗിച്ചാണ് തോട് നവീകരിക്കുന്നത്. ഇതോടെ കണ്ടം ചിറയുടെ പ്രധാന പ്രശ്‌നം പരിഹരിക്കപ്പെടും.കേരള സര്‍ക്കാര്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും അഗ്രികള്‍ച്ചര്‍ മെക്കനൈസഷന്‍ ഡിപ്പാര്‍ട്ട്‌മെന്റും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയോജിച്ച് കൊണ്ട് നെല്‍പാടങ്ങള്‍ തരിശ് രഹിതമാക്കാന്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് കതിരണി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഫണ്ട് വഴിയാണ് കതിരണി പദ്ധതി നടപ്പിലാക്കുന്നത്.മേലടി ബ്ലോക്ക് പഞ്ചായത്തംഗം അഷിത നടുക്കാട്ടില്‍, ആസൂത്രണ സമിതി ചെയര്‍മാന്‍ എന്‍.കെ സത്യന്‍, ഗ്രാമപഞ്ചായത്തംഗങ്ങളാായ ബി.പി ബിജു, പ്രി.പ്രകാശന്‍, കെ.എം പ്രസീത, സെറീന ഒളോറ, മേപ്പയൂര്‍ പഞ്ചായത്ത് കൃഷി അസിസ്റ്റന്റ്മാരായ എസ് സുഷേണന്‍, സി.എസ് സ്‌നേഹ, പ്രോജക്ട് എഞ്ചിനീയര്‍ ദിതീഷ്, നെല്‍ കര്‍ഷകരായ ഒ.സുനില്‍, ഇസ്മയില്‍ കുനിയത്ത് മീത്തല്‍ എന്നിവര്‍ സംസാരിച്ചു. പാടശേഖര സമിതി സെക്രട്ടറി ഇസ്മയില്‍ കമ്മന സ്വാഗതവും പാടശേഖര സമിതി പ്രസിഡന്റ് എം.ശ്രീധരന്‍ നന്ദിയും പറഞ്ഞു.