മേപ്പയ്യൂരിൽ ഒളിച്ചു താമസിച്ച കൊലക്കേസ് പ്രതി അറസ്റ്റിൽ

മേപ്പയ്യൂർ: മേപ്പയ്യൂരിൽ ഒളിച്ചു താമസിച്ച കൊലക്കേസ് പ്രതിയെ ഹരിയാന പൊലീസ് പൊക്കി. 5 വർഷത്തോളമായി കുടുംബത്തോടൊപ്പം താമസിച്ച് ജോലി ചെയ്തുവരുന്ന ബീഹാർ സ്വദേശിയായ തൊഴിലാളിയാണ് മേപ്പയ്യൂരിൽ അറസ്റ്റിലായത്.

ഇൻഡസ്ട്രിയൽ വർക്ക് ചെയ്ത് കൊഴുക്കല്ലൂർ തിരുമംഗലത്ത് താഴെ കുടുംബ സമേതം താമസിച്ചു വരികയായിരുന്നു പിടിയിലായ അൻസാരി . കൊലപാതകം നടത്തിയ ശേഷം ജയിലിലായ പ്രതി പരോളിലിറങ്ങി മുങ്ങുകയായിരുന്നുവെന്നാണ് വിവരം . ഹരിയാനയിൽ നിന്നെത്തിയ സി.ഐയും സംഘവും മേപ്പയ്യൂർ പോലീസിന്റെ കൂടെ സഹായത്തോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Comments

COMMENTS

error: Content is protected !!