KOYILANDILOCAL NEWS
മേപ്പയ്യൂരിൽ തൊഴിലുറപ്പു തൊഴിലാളികൾ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
മേപ്പയ്യൂരിൽ തൊഴിലുറപ്പു തൊഴിലാളികൾ അത്യുജ്വല പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. തൊഴിലുറപ്പു പദ്ധതിയെ തച്ചുടക്കുന്ന രീതിയിൽ കേന്ദ്രസർക്കാർ നടത്തുന്ന നടപടികളിൽ നിന്ന് ഉടൻ പിൻതിരിയണമെന്ന് പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.
മേപ്പയ്യൂർ ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ ആയിരക്കണക്കിന് തൊഴിലാളികളും, ജനപ്രതിനിധികളും അണിനിരന്നു. ഓരോ വാർഡിൽ നിന്നു തൊഴിലാളികൾ ഒപ്പിട്ട നിവേദനം പ്രസിഡണ്ട് കെ ടി രാജൻ ഏറ്റുവാങ്ങി. വൈസ് പ്രസിഡണ്ട് എൻ പി ശോഭ അദ്ധ്യക്ഷയായി. സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻമാരായ സുനിൽ വടക്കയിൽ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ മെമ്പർമാരായ ശ്രീനിലയം വിജയൻ, ഇ കെ റാബിയ, പി പ്രശാന്ത് , സറീന ഓളോറ, മേറ്റുമാരുടെ പ്രതിനിധിയായ സുധ എന്നിവർ പ്രസംഗിച്ചു.
Comments