മേപ്പയ്യൂരിൽ പുറത്തിറക്കുന്ന ശിഹാബ് തങ്ങൾ മെമ്മോറിയൽ ആംബുലൻസിന് ഫണ്ട് സ്വരൂപണാവശ്യാർത്ഥം ആക്രി ചലഞ്ച് നടത്തി മുസ് ലിം യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി
മേപ്പയ്യൂർ:മുസ് ലിം ലീഗിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂരിൽ പുറത്തിറക്കുന്ന ശിഹാബ് തങ്ങൾ മെമ്മോറിയൽ ആംബുലൻസിന് ഫണ്ട് സ്വരൂപണാവശ്യാർത്ഥം ആക്രി ചലഞ്ച് നടത്തി മുസ് ലിം യൂത്ത് ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി.മേപ്പയ്യൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ആക്രി ശേഖരിച്ച് സ്വരൂപിച്ചത് ഒരു ലക്ഷത്തിലധികം രൂപയാണ്.ആക്രി സ്വരൂപണത്തിലൂടെ സമാഹരിച്ച സംഖ്യ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ആംബുലൻസ് കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി.ചടങ്ങിൽ വി.പി റിയാസ്സുസലാം,കെ ലബീബ് അഷ്റഫ്,ഐ.ടി അബ്ദുൽ സലാം,ടി.കെ അബ്ദുറഹിമാൻ,ഫൈസൽ ചാവട്ട്,എം.പി ആഷിദ്,എം.കെ ഫസലുറഹ്മാൻ,പി.ടി ഷാഫി,വി.വി നസറുദ്ധീൻ,ഷാഹിദ് മേപ്പാട്ട് എന്നിവർ സംബന്ധിച്ചു.
ആക്രി ചലഞ്ചിന് കീഴ്പ്പയ്യൂർ വെസ്റ്റ് ശാഖയിൽ മുഹമ്മദ് എരവത്ത്,സി ഉമ്മർ,എൻ.വി സാവിത്ത്,മുഹമ്മദ് അലി അഹമ്മദ്,ടി.പി നവാസ്-കീഴ്പ്പയൂർ നോർത്ത് ശാഖയിൽ മുഹമ്മദ് മണപ്പുറം,വി കുഞ്ഞിമൊയ്തി,വി.എം അഫ്സൽ,പി ഷാഫി,പി നസീഫ്,കെ മുഹമ്മദ്-കൊഴുക്കല്ലൂർ ശാഖയിൽ കെ ലബീബ് അഷ്റഫ്,എൻ ഫിയാസ്,ടി ഇർഷാദ്,കെ.എം ഫഹദ്,കെ.എം റാഷിദ്,സി.കെ അമീൻ,സി.കെ മുബാറഖ്-ചാവട്ട് ശാഖയിൽ ഫൈസൽ ചാവട്ട്,എം.പി ആഷിദ്,എം.കെ ഫസലുറഹ്മാൻ,ആദിൽ പി,സി.ഇ മുഹമ്മദ് അഫ് നാസ്-മേപ്പയ്യൂർ ടൗൺ ശാഖയിൽ വി.പി ജാഫർ,ഷാഹിദ് മേപ്പാട്ട്,ടി.കെ വാഹിദ്,ടി.കെ നബീദ്,ഷബീർ പൊന്നങ്കണ്ടി-ജനകീയ മുക്ക് ശാഖയിൽ വി.വി നസറുദ്ധീൻ,അൽ ഇർഷാദ്,എം.എം മുഫ് ലിഹ്,പി.കെ അഫ്നാൻ,റാഷിദ്-എളമ്പിലാട് ശാഖയിൽ കെ.കെ റഫീഖ്,പി ജാഫർ,കെ.എം അഫ്സൽടി.കെ ഷാഹിർ-ചെമ്പകമുക്ക് ശാഖയിൽ കെ.ടി.കെ സമീർ,അജിനാസ് കാരയിൽ,നജീബ്,ഷാനിദ്,ഇബ്രാഹീം-നരക്കോട് ശാഖയിൽ റാമിഫ്,ബാജിൽ,സബീഹ്,ഷാബിർ,ഫായിസ്,റയീസ് എന്നിവർ നേതൃത്വം നൽകി.