മൂരാട് പാലത്തില്‍ ജെ സി ബി കാറിന് മുകളില്‍ തട്ടി അപകടം

മുരാട് പാലത്തില്‍ ജെ സി ബി കാറിന് മുകളില്‍ തട്ടി അപകടം. ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ജെ സി ബി പാലത്തിന്റെ കൈവരിയില്‍ തട്ടിയാണ് അപകടത്തില്‍പ്പെട്ടത്. ദേശീയ പാതയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. വാഹനങ്ങള്‍ വടകര മണിയൂര്‍, പേരാമ്പ്ര റൂട്ടുകളിലേക്ക് തിരിച്ചു വിട്ടു. ഗതാഗത തടസ്സം നീക്കാന്‍ സമയമെടുക്കുമെന്ന് സൂചന. കാര്‍ യാത്രക്കാരന് നിസ്സാര പരിക്കുണ്ട്.

Comments

COMMENTS

error: Content is protected !!