മേപ്പയ്യൂരിൽ മലമ്പനി റിപ്പോർട്ട് ചെയ്തു; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു
പേരാമ്പ്ര: മേപ്പയ്യൂർ ടൗണിനടുത്ത് മലമ്പനി കേസുകൾ റിപ്പാർട്ട് ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നു. അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് രാത്രികാല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൻ്റെ ഉടമസ്ഥരുടെ യോഗം വിളിച്ചു കൂട്ടി ചർച്ച നടത്തി. വീടുകളും പരിസരവും ശുചിയായി സൂക്ഷിക്കാൻ കർശന നിർദ്ദേശം നൽകി.
താമസിക്കുന്ന തൊഴിലാളികളെ സംബന്ധിച്ച രേഖകൾ സഹിതം റജിസ്റ്റർ തയ്യാറാക്കി രണ്ടു ദിവസത്തിനകം സമർപ്പിക്കാനും നിർദ്ദേശിച്ചു. കൂടുതൽ പ്രദേശങ്ങളിൽ മെഡിക്കൽ ക്യാമ്പ് നടത്താൻ തീരുമാനിച്ചു. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് കർശനമായ പരിശോധന നടത്താനും പൊതു ശുചീകരണം, ഡ്രൈഡെ ആചരണം, കച്ചവട പ്രതിനിധികളുടെ യോഗം,വീടുകളുടെ ശുചീകരണം തുടങ്ങിയവ നടത്താനും തീരുമാനിച്ചു. പ്രവർത്തകർ, കെട്ടിട ഉടമസ്ഥർ, ഭരണ സമതി അംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, എന്നിവരുടെ യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് എൻ പി ശോഭ, സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ വി പി രമ, ഭാസ്ക്കരൻ കൊഴുക്കല്ലുർ, മെമ്പർ പി പ്രകാശൻ,സെക്രട്ടറി എസ് മനു, അസിസ്റ്റന്റ് സെക്രട്ടറി സന്ദീപ്, എച്ച് ഐ, സി പി സതീശ്, വി ഇ ഒ മാരായ പി വി വിപിൻദാസ്, സി കെ രജീഷ് മുഹമ്മദ് സാലി, എന്നിവർ സംസാരിച്ചു.