KOYILANDILOCAL NEWS

മേപ്പയ്യൂരിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ റിമാണ്ട് ചെയ്തു

കൊയിലാണ്ടി: ഹർത്താലിനെ തുടർന്ന്  പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ മൂന്ന് പി എഫ് ഐ പ്രവർത്തകർ മേപ്പയ്യൂരിൽ റിമാണ്ടിൽ. മേപ്പയ്യൂർ മുണ്ടയോട്ടിൽ സിദ്ദീഖ് (45) കീഴ്പപയ്യൂർ മാരിയം വീട്ടിൽ ജമാൽ (45), പുതിയോട്ടൂർ കൂനം റസാഖ് (38) തുടങ്ങിയവരാണ് റിമാണ്ടിലായത്. പി എഫ് ഐ പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് റോഡിൽ ടാർ ഒഴിച്ച് കത്തിച്ച് നശിപ്പിക്കുകയായിരുന്നു.  മേപ്പയ്യൂർ പോലീസ് കേസെടുത്തു. സി കെ കെ ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മേപ്പയ്യൂർ കൊയിലൊത്ത് സഹൽ എന്ന പി എഫ് ഐ പ്രവർത്തനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. നിരോധനം പ്രഖ്യാപിച്ചതോടെ പി എഫ് ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തു കൊണ്ടിരിക്കുന്നതിൻ്റെ ഭാഗമായാണ് അറസ്റ്റ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button