മേപ്പയ്യൂർ ഈസ്റ്റ് എൽ പി സ്കൂളിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന് തറക്കല്ലിട്ടു
മേപ്പയ്യൂർ ഈസ്റ്റ് എൽ പി സ്കൂളിന് പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് ചങ്ങാടത്ത് തറക്കല്ലിട്ടു. ചടങ്ങിൽ മേപ്പയുർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഭാസ്ക്കരൻ കൊഴുക്കല്ലൂർ അധ്യക്ഷത വഹിച്ചു.
മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ നിലയം വിജയൻ വി.പി.ശ്രീജ നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം പി.പി.അബ്ദുൽ സലാം ആർ.വി.അബ്ദുള്ള ആന്തേരി ഗോപാലകൃഷ്ണൻ, മുജീബ് കോമത്ത്, കെ.എം രവീന്ദ്രൻ മാരാത്ത് മനോഹരൻ പി.കെ.ശങ്കരൻ വിനോദൻ കെ.എം അനീഷ് പി.കെ പി.ടി.എ.പ്രസിഡന്റ് ബനില എം.പി.ടി.എ. ചെയർപേഴ്സൺ ടി.പി.രാജൻ മുൻ എച്ച്.എം ഒ .എം രാജൻ മേനേജർ ടി.പി.ശ്രീധരൻ നായർ എന്നിവർ ആശംസാ പ്രസംഗം നടത്തി. ഹെഡ്മിസ്ട്രസ് കെ.പി. ബീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണൻ പുനത്തിൽ നന്ദിയും പറഞ്ഞു. ആറ് ക്ലാസ് മുറികളുള്ള ഇരുനില കെട്ടിടത്തിനാണ് തറക്കല്ലിട്ടത്.