മേപ്പയ്യൂർ-നെല്യാടി റോഡ് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ധർണ നടത്തി
മേപ്പയ്യൂർ: നിരവധിയാളുകൾ യാത്രയ്ക്കായി ഉപയോഗി ക്കുന്ന മേപ്പയ്യൂർ-നെല്ലാടി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മേപ്പയ്യൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. ഒട്ടേറെ പഞ്ചായത്തിലെ ജനങ്ങൾക്ക് കൊയിലാണ്ടി ഭാഗത്ത് എളുപ്പത്തിൽ എത്തിച്ചേരാനുള്ള റോഡിൽ നിരവധി കുണ്ടും കുഴികളും നിറഞ്ഞതിനാൽ യാത്രക്കാർ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇതിന് അടിയന്തിരമായി പരിഹാരം കാണണമെന്നും കമ്മിറ്റി അധികാരികളോട് രേഖാമൂലം ആവശ്യപ്പെട്ടു.
ധർണ്ണ ഡി സി സി ജനറൽ സെക്രട്ടറി ഇ അശോകൻ ഉദ്ഘാടനം ചെയ്തു. പൂക്കോട്ട് ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. കെ പി വേണുഗോപാൽ, ഷബീർ ജന്നത്ത്, കെ പി രാമചന്ദ്രൻ ,സി എം ബാബു, കെ കെ സീതി, സഞ്ജയ്, കൊഴുക്കല്ലൂർ, സി പി ബാലൻ, സി നാരായണൻ എന്നിവർ സംസാരിച്ചു. പെരുമ്പട്ടാട്ട് അശോകൻ, വാസു പി, പി കെ രാഘവൻ, സുരേഷ് മൂന്നൊടി, കെ കെ ചന്തു, മോഹനൻ പറമ്പത്ത്, സി പി സുഹനാദ് ,റിഞ്ചു രാജ് എടവന, അതുൽ എന്നിവർ നേതൃത്വം നൽകി.