കണ്ണുകൾ കായ്ക്കുന്ന മരം; പുസ്തക പ്രകാശനം

മേപ്പയൂർ: എം പി അബ്ദുൾ റഹ്മാൻ രചിച്ച ‘കണ്ണുകൾ കായ്ക്കുന്ന മരം’ നോവൽ ചന്ദ്രശേഖരൻ തിക്കോടി പ്രകാശനം ചെയ്തു. ഡോ: സോമൻ കടലൂർ പുസ്തകം ഏറ്റുവാങ്ങി. മോഹനൻ ചേനോളി പുസ്തകം പരിചയപ്പെടുത്തി. എൻ എം ദാമോധരൻ അധ്യക്ഷനായിരുന്നു. ആച്ചാണ്ടി അശോകൻ സ്വാഗതം പറഞ്ഞു. കെ കെ ലീല, എ എം കുഞ്ഞിരാമൻ, കെ രാജീവൻ, ഇ അശോകൻ, കെ എം എ അസീസ്, കെ കെ കുഞ്ഞിരാമൻ, എം കെ രാമചന്ദ്രൻ, പി ബാലൻ, ആയടത്തിൽ രാജീവൻ, കെ എം ഗോപാലൻ എന്നിവർ സംസാരിച്ചു. എം പി അബ്ദുൾ റഹ്മാൻ മറുമൊഴിയും ചന്ദ്രശേഖരൻ അരീക്കര നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!