മേപ്പയ്യൂർ പഞ്ചായത്തിന് വീണ്ടും പുരസ്ക്കാരം.
ശുചിത്വ പരിപാലന രംഗത്ത് നടത്തിയ പ്രവർത്തനത്തിനാണ് മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന് പുരസ്ക്കാരം.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ തല ഹരിത കർമ്മസേന സംഗമത്തിലാണ് പുരസ്കാരം വിതരണം ചെയ്തത്.സംഗമവും ഹരിത മിത്രം മൊബൈൽ ആപ്പ് പ്രകാശനവും പൊതുമരാമത്ത് ടുറിസം വകുപ്പുമന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശി അദ്ധ്യ ക്ഷത വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് 21 – 22 കാലയളവിൽ ഏറ്റവും അധികം തരം തിരിച്ച പാഴ് വസ്തുക്കൾ ക്ലീൻ കേരളക്ക് കൈമാറി ജില്ലയിൽ രണ്ടാം സ്ഥാനം മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേന കരസ്ഥമാക്കി.
കേരള തുറമുഖം, മ്യൂസിയം – പുരാവസ്തുവകുപ്പു മന്ത്രി അഹമ്മദ് ദേവർ കോവിൽ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജൻ, ആരോഗ്യ സ്റ്റാൻഡിങ്ങു കമ്മറ്റി ചെയർമാൻ ഭാസക്കരൻ കൊഴുക്കല്ലൂർ, വി.ഇ. ഒ വിപിൻദാസ്, കർമ്മ സേന ഭാരവാഹികളായ പി.ഷൈല ,പി.കെ.റീജ എന്നിവർ ഏറ്റുവാങ്ങി.