ടെൻഷൻ മാറ്റാൻ വിദ്യാർഥികൾക്ക് വിളിക്കാം

കോവിഡ് കാലത്തെ പുതിയ പഠനരീതിയുമായി ബന്ധപ്പെട്ട് കുട്ടികളില്‍ ഉണ്ടാകാന്‍ സാധ്യതയുളള പ്രയാസങ്ങൾക്ക് ടെലഫോണിൽ പരിഹാരം തേടാം. സർക്കാർ തലത്തിൽ കുട്ടികൾക്കായി ഒരുക്കുന്ന സൌകര്യം പ്രയോജനപ്പെടുത്താം.

മാനസിക പിരിമുറുക്കം, പഠന പിന്നോക്കാവസ്ഥ, അമിത ഫോണ്‍ ഉപയോഗം, പെരുമാറ്റത്തില്‍ ഉണ്ടാകുന്ന വ്യത്യാസങ്ങള്‍, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വിദ്യാലയ മാനസികാരോഗ്യ പരിപാടി എന്ന പേരിലാണ് ഫോൺ കൌൺസലിങ് സൌകര്യം ഒരുക്കുന്നത്.

ജില്ലാ മാനമാസികാരോഗ്യ പരിപാടിയുടെ കീഴിലാണ് സൌകര്യം. ഫോണ്‍- 9995097819. രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാല് മണി വരെ വിളിക്കാമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു

Comments

COMMENTS

error: Content is protected !!