KOYILANDILOCAL NEWS
മേപ്പയ്യൂർ വി.ഇ.എം.യു.പി സ്കൂളിൽ ദേശാഭിമാനി എന്റെ പത്രം
മേപ്പയ്യൂർ വി.ഇ.എം.യു.പി സ്കൂളിൽ ദേശാഭിമാനി എന്റെ പത്രം പദ്ധതി ആരംഭിച്ചു. സ്കൂളിലെ 29 ഡിവിഷനുകളിലും പത്രം എത്തിക്കും. സി.പി.ഐ.എം മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മറ്റിയാണ് പത്രം സ്പോൺസർ ചെയ്തത്. സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ CPIM ജില്ലാ കമ്മറ്റി അംഗം കെ.കുഞ്ഞമ്മദ് മാസ്റ്റർ സ്കൂൾ ലീഡർക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്തു.ഹെഡ് മാസ്റ്റർ കൊല്ലിയിൽ ബാബു മാസ്റ്റർ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി പി.പി.രാധാകൃഷ്ണൻ Rv അബ്ദുള്ള കെ. കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. കെ.കെ.രജീഷ് സ്വാഗതവും സത്യൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Comments