KOYILANDILOCAL NEWS
മേലൂർ കെ എം എസ് ലൈബ്രറി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി മേലൂർ കെ.എം.എസ് ലൈബ്രറി ധീര ജവാൻ ബൈജു ചേത്ത നാരിയുടെയും, ഹണീഷ് മോഹൻദാസിൻ്റെയും പേരിലുമുള്ള എൻ്റോവ് മെൻറ് വിതരണം ചെയ്തു.
റിട്ട: കേണൽ ശിവദാസൻ ദേവനന്ദ.എസ്, യദുനന്ദ് എന്നിവർക്ക് വിതരണം നടത്തി. മേലൂരിലെ +2, SSLC ,Lടട, Uss ‘വിജയികൾക്കും അനുമോദനം നൽകി. പരിപാടികൾ പി.വിശ്വൻ (ex MLA ) ഉദ്ഘാടനം ചെയ്തു. കെ.കെ.ദിലേഷ് അദ്ധ്യക്ഷനായി. വനിതാ വേദിയുടെ നേതൃത്വത്തിൽ ദേശഭക്തി ഗാനം അവതരിപ്പിച്ചു. ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.വേണു ലൈബ്രറി നവീകരണം പ്രഖ്യാപിച്ചു. ബിജു ചേത്തനാരി, ഹരീഷ്ദാസ് ദേവനന്ദ തുടങ്ങിയവർ സംസാരിച്ചു. പി. ഉഷ നന്ദി രേഖപ്പെടുത്തി.
Comments