മോദി ഭരണത്തിന് കീഴിൽ ജനാധിപത്യം ദുർബലമാകുന്നു; എൻ വി ബാലകൃഷ്ണൻ
എടച്ചേരി: മോദി ഭരണത്തിനു കീഴിൽ ജനാധിപത്യം കശാപ്പു ചെയ്യപ്പെടുകയാണെന്ന് എൻ വി ബാലകൃഷ്ണൻ പറഞ്ഞു. വിയോജിപ്പിൻ്റെ ശബ്ദങ്ങൾക്ക് വിലങ്ങിടുന്ന വിഭാഗീയത വിതച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്തുന്ന, മതേതര ഇന്ത്യയെ അപകടപ്പെടുത്തുന്ന ഫാഷിസ്റ്റ് ഭരണത്തിനെതിരെ, മുഖ്യധാര ഇടതുപക്ഷവും പ്രതിപക്ഷവും നിഷ്ക്രിയമായതാണ് ഇന്ത്യയുടെ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യവേദി സ്ഥാപക ചെയർമാനും രാഷ്ട്രീയ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന കെ എസ് ബിമലിൻ്റെ ഓർമ്മയിൽ സുഹൃത്തുക്കളും സഖാക്കളും ഒത്ത് ചേർന്ന് എടച്ചേരിയിലെ വീട്ടുമുറ്റത്ത് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജനാധിപത്യ വേദി നേതാവ് കൂടിയായ എൻ വി ബാലകൃഷ്ണൻ . പി സി രാജേഷ് അധ്യക്ഷനായിരുന്നു. പ്രേമാനന്ദൻ കുനിങ്ങാട്, എ മുഹമ്മദ് സലീം, ടി പി ശ്രീധരൻ പി കെ പ്രിയേഷ് കുമാർ, പി കെ രതീഷ്, ഷർമിഷ് സത്യൻ, അഡ്വ.എം സിജു ,വി കെ പ്രജീഷ് എന്നിവർ സംസാരിച്ചു. വി രഖിൽ നന്ദി രേഖപ്പെടുത്തി.