മോഷണ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് വീട്ടിൽ നാശനഷ്ടങ്ങളുണ്ടാക്കി കള്ളൻ

മലപ്പുറം താനൂരിന് സമീപം പനങ്ങാട്ടൂരിൽ വീട്ടിലും പരിസരത്തിലും നാശനഷ്ടങ്ങൾ വരുത്തി കള്ളൻ. പനങ്ങാട്ടൂർ മണമ്മൽ ഭഗവതി ക്ഷേത്ര പരിസരത്താണ് മോഷണ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് വീട്ടിൽ നാശനഷ്ടങ്ങളുണ്ടാക്കി കള്ളൻ കടന്നു കളഞ്ഞത്. 

വീടിന് പുറത്ത് കാണുന്ന സോപ്പ് പൊടിയും മറ്റു മാലിന്യങ്ങളും കിണറ്റിൽ എറിയുക, വാഷിങ് മെഷീൻ, പമ്പ് സെറ്റ് തുടങ്ങിയവ കേടുവരുത്തുക,  മുറ്റത്തെ വാഴക്കുല വെട്ടുക, ഒരു വീട്ടിലെ പുറത്ത് ഉണക്കാനിടുന്ന വസ്ത്രങ്ങൾ ഒന്നാകെ മറ്റു വീടുകളിൽ ഉപേക്ഷിക്കുക, പാത്രങ്ങൾ വലിച്ചെറിയുക തുടങ്ങിയവ ചെയ്തു. 

കോട്ടേക്കാരൻ മണപ്പുറത്ത് അലിയുടെ വീട്ടിലും തറമ്മൽ പറമ്പിൽ നൗഷാദിന്റെ വീട്ടിലും ഇത്തരത്തിൽ നാശങ്ങൾ വരുത്തിയത്.

Comments

COMMENTS

error: Content is protected !!