LOCAL NEWS
യദുകൃഷ്ണയുടെ ഹൃദയവും കരളും വൃക്കകളും ഇനി നാലുപേരുടെ ജീവന് വേണ്ടി തുടിച്ചു കൊണ്ടിരിക്കും
കോഴിക്കോട്: വെങ്ങളം മേല്പാലത്തിൽ വെച്ച് ജൂലൈ എട്ടിന് ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവങ്ങൂർ സ്വദേശിയായ പതിനെട്ടുകാരൻ യദുകൃഷ്ണക്ക് ഇന്ന് (വ്യാഴം) ഉച്ചയോടെ മസ്തിഷിക്ക മരണം സംഭവിച്ചു. യദുകൃഷ്ണയുടെ ഹൃദയം ഒരാൾക്കും വൃക്കകൾ രണ്ട് പേർക്കും കരൾ മറ്റൊരാൾക്കും ദാനം ചെയ്തു. ബന്ധുക്കൾ അവയവ ദാനത്തിന് സന്നദ്ധമാകുകയായിരുന്നു. ഇനി യെദുകൃഷ്ണയുടെ ഹൃദയവും കരളം വൃക്കകളും നാല് പേർക്ക് ജീവൻ പകർന്ന്നൽകുകയും സ്വയം ജീവിക്കുകയും ചെയ്യും.
എട്ടാം തിയ്യതി വെള്ളിയാഴ്ച്ച ഉച്ചയോടെ യദുകൃഷ്ണയും പിതൃസഹോദരി പുത്രൻ ഗൗതം കൃഷ്ണയും കോഴിക്കോട് ഭാഗത്തേക്ക് പോവുമ്പോഴായിരുന്നു അപകടം
Comments