KOYILANDILOCAL NEWS
യാത്രയയപ്പ് നൽകി
കൊയിലാണ്ടി: 31 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച എക്സിക്യൂട്ടിവ് ഓഫീസർ യു വി കുമാരന് പിഷാരികാവ് ദേവസ്വം ജീവനക്കാർ യാത്രയയപ്പ് നൽകി.യോഗത്തിൽ മാനേജർ എം എം രാജൻ അധ്യക്ഷനായി. ജീവനക്കാരുടെ ഉപഹാരം മാനേജർ നൽകി. പുതുതായി ചാർജെടുത്ത എക്സിക്യൂട്ടീവ് ഓഫീസർ കെ വേണു, പി കെ അശോകൻ, യു വി ഗീത, കെ വി ബാബു, വി പി ഭാസ്ക്കരൻ, എ സി അനിൽകുമാർ, എം പ്രഭാകരൻ, വിജയകുമാർ, ജയകുമാർ എന്നിവർ സംസാരിച്ചു.സി വേണുഗോപാൽ സ്വാഗതവും യു കെ ഉമേഷ് നന്ദിയും പറഞ്ഞു.
Comments