വിളയാട്ടൂർ എളമ്പിലാട് സ്കൂളിൽ വായനാവാരം ആചരിച്ചു

മേപ്പയൂർ: ഇഴ ചേർത്തുവെച്ച പുസ്തകങ്ങളുടെ വായനയാണ് മനുഷ്യന്റെ മാനസിക വളർച്ചയ്ക്ക് ഏറ്റവും അനിവാര്യമെന്നും, ഒരു നല്ല പുസ്തകം ഒരു മികച്ച സുഹൃത്തിന്‌ തുല്യമാണെന്നും ലോകം എത്ര മാറിയാലും വായനയുടെ പ്രാധാന്യം കുറയുന്നില്ലന്നുമുളള സന്ദേശം ഉയർത്തി, വിളയാട്ടൂർ എളമ്പിലാട് എം യുപി സ്കൂളിൽ വായന വാരാചരണത്തിന് തിങ്കളാഴ്ച തുടക്കമായി. വായനാ വാരാചരണം സിനിമാ നാടകനടനും സാംസ്കാരിക പ്രവർത്തകനുമായ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ രതീഷ് ബാബു അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ മുഖ്യാതിഥിയായിരുന്നു. പി വി സ്വപ്ന, അഫ്‌സാന, മിനി എന്നിവർ സംസാരിച്ചു. സനി പി സ്വാഗതവും റിഷാദ് ടി പി നന്ദിയും പറഞ്ഞു.

 

Comments

COMMENTS

error: Content is protected !!