MAIN HEADLINES

യാത്രികർക്ക് പ്രതീക്ഷ. കോവാക്സിന് അന്താരാഷ്ട്ര അംഗീകാരത്തിന് സാധ്യത

ഇന്ത്യയുടെ തദ്ദേശ നിര്‍മിത കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന് ഈയാഴ്ച ലോകാരോഗ്യ സംഘടന അംഗീകാരം നൽകും. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ റിപ്പോർട്ട് ചെയ്തു.

77.8% ഫലപ്രാപ്തി വ്യക്തമാക്കുന്ന, മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ വിവരങ്ങള്‍ നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് കേന്ദ്രസര്‍ക്കാരിന് സമർപ്പിച്ചിരുന്നു. സർക്കാരിന് വേണ്ടി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റാര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷൻ(സി.ഡി.എസ്.സി.ഒ.) സബ്ജക്ട് എക്‌സ്‌പേര്‍ട്ട് കമ്മിറ്റിയാണ് ഇതു പരിശോധിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ എമര്‍ജെന്‍സി യൂസ് ലിസ്റ്റിങ് (ഇ.യു.എല്‍.) സ്ഥാനം  കൊവാക്‌സിന് ഈയാഴ്ച തന്നെ ലഭിക്കും എന്നാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള വാർത്ത. വാക്‌സിനുള്ള അന്താരാഷ്ട്ര അംഗീകാരമാണ് ഇത്. ഇതോടെ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ട് കുറയും- കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.കെ. അറോറ പറഞ്ഞു. കോവാക്സിൻ അംഗീകരിക്കാത്തത് ഗൾഫ് യാത്രക്കാർ ഉൾപ്പെടെ വിദേശ യാത്രികർക്ക് പ്രയാസം സൃഷ്ടിച്ചിരുന്നു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button