ലഹരിയും സമൂഹവും ബോധവത്കരണ ക്ലാസ്സ്


കൊയിലാണ്ടി: പുളിയഞ്ചേരി യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി ലഹരിയും സമൂഹവും ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിയ്യൂര്‍ മഹാദേവ റസിഡന്റ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ക്ലാസ്സ് കെ.ദാസന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് ജി.എന്‍.സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വടകര പൊലീസ് എ.എസ്.ഐ. സാബു കീഴരിയൂര്‍ ക്ലാസ്സ് നയിച്ചു. നഗരസഭാംഗം സി.ബാലന്‍ നായര്‍, പി.ടി.എ. പ്രസിഡന്റ് കെ.വി.മുഹമ്മദലി, പ്രധാനാധ്യാപിക പി.ടി.അനിത, ടി.വി.പവിത്രന്‍, ടി.കെ.സജീവന്‍ എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!