യുക്രൈൻ യുദ്ധം; മലയാളികളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

യുക്രൈൻ യുദ്ധത്തിൽ ആശങ്കയുണ്ടെന്നും മലയാളികളെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ നിന്ന് നിരവധി പേർ അവിടെയുണ്ട്. അവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം ഇന്ത്യക്കാരെ കൊണ്ടുവരാൻ പോയ എയർ ഇന്ത്യ വിമാനം തലസ്ഥാനമായ കിയയിൽ നിന്നും നിന്നും മടങ്ങി. വിമാനത്താവളം അടച്ചതിനാൽ രക്ഷാ ദൗത്യം പൂർത്തിയാക്കാൻ കഴിയാതെ മടങ്ങുകയായിരുന്നു. ഇന്ത്യയുടെ വന്ദേഭാരത് വിമാനം രാവിലെ ഏഴരക്കായിരുന്നു ഡൽഹിയിൽ നിന്നും പുറപ്പെട്ടത്.
Comments

COMMENTS

error: Content is protected !!